'കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ല, എല്ലാ പദവിയും യുവാക്കൾക്ക് കൊടുത്താൽ ശരിയാവില്ല': കെ. മുരളീധരൻ
'പാർട്ടിയിൽ പെട്ടിതൂക്കികൾക്ക് പദവികൾ കൊടുക്കരുത്'
തൃശൂർ: പാർട്ടിയിൽ പെട്ടിതൂക്കികൾക്ക് പദവികൾ കൊടുക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് ജയിച്ചതുകൊണ്ട് പ്രായം ചെന്ന എല്ലാവരെയും മാറ്റി, പദവികൾ യുവാക്കൾക്ക് കൊടുത്താൽ ശരിയാവില്ലെന്നും മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ട സാഹചര്യമില്ല. ചാണ്ടി ഉമ്മന്റെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും പാർട്ടിയിൽ അസ്വസ്ഥതയുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനി ശേഷമുണ്ടായ ടീം നിനിൽക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16