സർക്കാറുമായി വ്യക്തിപരമായ തർക്കമില്ല, സർവകലാശാലകളിൽ സ്വജനപക്ഷപാതമല്ല വേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ
കെ. സുരേന്ദ്രനടക്കമുള്ളവരുടെ കേസിൽ ഇടപെട്ടതിൽ എന്താണ് തെറ്റെന്ന് ആരിഫ് ഖാൻ
തിരുവനന്തപുരം: സർക്കാറുമായുള്ളത് വ്യക്തിപരമായ തർക്കമല്ലെന്നും സർവകലാശാലകളിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ നടക്കണമെന്നും സ്വജനപക്ഷപാതമല്ല വേണ്ടതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്‌സിറ്റിയുടെ തലവൻ സർക്കാരല്ലെന്നും ചാൻസിലറാണെന്നും ബില്ല് കൊണ്ടുവന്നാൽ എന്താണ് സംഭവിക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. വിഷയത്തിൽ യുജിസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചേ കാര്യങ്ങൾ ചെയ്യാനാകൂവെന്നും വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും പറഞ്ഞു. യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണ് ബില്ലെങ്കിൽ അത് നിയമമാകില്ലെന്നും അധികാരമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
ബില്ലുകൾ കൊണ്ടുവരുന്നത് പാർട്ടി കേഡറുകളെ തൃപ്തിപ്പെടുത്താനാണെന്നും തങ്ങൾ പോരാടുന്നു എന്ന തോന്നൽ വരുത്താനാണ് ശ്രമമെന്നും പരിഹസിച്ചു. കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണെന്നും മൂന്ന് പ്രാവിശ്യം വിസിക്കെതിരെ കോടതിയിൽ നിന്ന് വിധിയുണ്ടായെന്നും ഗവർണർ ആരോപിച്ചു.
വിഴിഞ്ഞം വിഷയം ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ലെന്നും അവർക്ക് സർവകലാശാലകളിൽ സ്വജന പക്ഷപാതമാണ് വേണ്ടതെന്നും ഗവർണർ വിമർശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്നും കുറ്റപ്പെടുത്തി. കെ. സുരേന്ദ്രനടക്കമുള്ളവരുടെ കേസിൽ ഇടപെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അത്തരം പല പരാതികളും കിട്ടാറുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറിയതിൽ എന്താണ് തെറ്റെന്നും ആരിഫ് ഖാൻ ചോദിച്ചു.
Governor Arif Muhammad Khan said that there is no personal dispute with the government and things should be done in accordance with norms in universities
Adjust Story Font
16