ശൈഥില്യമുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുതെന്ന് സമസ്ത; പ്രവര്‍ത്തകര്‍ ഐക്യത്തോടെ മുന്നേറണം
സിപിഎം സഹകരണത്തെച്ചൊല്ലിയുള്‍പ്പെടെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ പ്രസ്താവന.
കോഴിക്കോട്: ശൈഥില്യമുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്ക് പിന്നാലെ പോയി ശൈഥില്യമുണ്ടാക്കരുതെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ ഐക്യത്തോടെ മുന്നേറണമെന്നും ജിഫ്രി തങ്ങൾ ആഹ്വാനം ചെയ്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം സഹകരണത്തെച്ചൊല്ലിയുള്‍പ്പെടെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ പ്രസ്താവന.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ല്യാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ല്യാർ, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ല്യാർ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ മെമ്പര്‍മാരായ എ.വി അബ്ദുറഹിമാന്‍ മുസ്‌ല്യാർ, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ല്യാർ, എം.പി മുസ്തഫല്‍ ഫൈസി, എന്‍. അബ്ദുല്ല മുസ്‌ല്യാർ, പി.എം അബ്ദുസ്സലാം ബാഖവി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പോഷക സംഘടനാ നേതാക്കളായ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി.പി തങ്ങള്‍, എസ്. സഈദ് മുസ്‌ല്യാർ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ ഇബ്‌റാഹീം മുസ്‌ല്യാർ, എം.എച്ച് മുഹ്‌യിദ്ദീന്‍ ഹാജി, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Adjust Story Font
16