'ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം നടന്നു, ഉണ്ടായത് തിരക്ക് കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങൾ'; മന്ത്രി
'എരുമേലിയിൽ സൗകര്യങ്ങളില്ലെന്ന് മനഃപൂർവം വിളിപ്പിച്ച മുദ്രാവാക്യങ്ങള്‍'
പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ ഇടപെടൽ നടത്തിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.എന്നാൽ ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം വലിയ തോതിൽ ഉണ്ടായി.
തീർഥാടകർ എവിടെയാണോ കാത്തിരിക്കുന്നത് കാത്തിരിക്കേണ്ടി വന്നാലും വന്നാലും അവിടെ അടിസ്ഥാന സൗകര്യം ഒരുക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ വീഴ്ചയില്ലെന്നും മന്ത്രി നിലയ്ക്കലിൽ പറഞ്ഞു.
'കഴിഞ്ഞ സീസൺ കഴിഞ്ഞപ്പോൾ തന്നെ ഇത്തവണ എങ്ങനെ മെച്ചപ്പെട്ടതാക്കാമെന്ന ചർച്ചകൾ തുടങ്ങിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വർധിച്ചു. വാഹനങ്ങളുടെ എണ്ണും വർധിച്ചു. വെള്ളമില്ലെന്നും ഭക്ഷണമില്ലെന്നും ബോധപൂർവം മുദ്രാവാക്യം വിളിപ്പിച്ചു. ആളുകൾക്ക് ചെറിയ പ്രയാസം ഉണ്ടായിയെന്നത് യാഥാർഥ്യമാണെങ്കിലും അപ്പോൾ തന്നെ ഇടപെട്ടു'...മന്ത്രി പറഞ്ഞു.
16,200 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.പൊലീസുകാരുടെ എണ്ണം കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16