'സിദ്ധാർഥന്‍റെ മരണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല'; വെറ്ററിനറി സർവകലാശാല ഡീൻ
ഹോസ്റ്റലിൽ നേരത്തെ റാഗിങ് നടന്നിട്ടില്ലെന്നും ഡീന്‍
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് സർവകലാശാലാ ഡീൻ എം.കെ നാരായണന്‍. ഹോസ്റ്റലിൽ നേരത്തെ റാഗിങ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം അറിഞ്ഞില്ലെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. വിവരം അറിയിച്ചപ്പോള്‍10 മിനിറ്റിനുള്ളിൽ അവിടെ എത്തി. ബന്ധുക്കളെ യഥാസമയം അറിയിച്ചു. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. സർവകലാശാലയ്ക്ക് തെറ്റുപറ്റിയിട്ടില്ല. വിദ്യാർഥികളെ ആരെയും സംരക്ഷിക്കുവാൻ ശ്രമിച്ചിട്ടില്ല. മർദനമേറ്റ കാര്യം സിദ്ധാർഥ് പറഞ്ഞില്ല. വീട്ടുകാരോട് വിവരം അറിയിച്ചില്ല'. .ഡീന്‍ പറഞ്ഞു.
വെറ്ററിനറി സർവകലാശാല ഡീൻ പറയുന്നത് കള്ളമാണെന്ന് മരിച്ച സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. സിദ്ധാർഥന്റെ മരണവാർത്ത ഡീൻ അറിയിച്ചിട്ടില്ല. പിജി വിദ്യാർഥിയാണ് സിദ്ധാർഥ് മരിച്ചുവെന്ന് അറിയിച്ചത്. ഡീൻ തെളിവ് നശിപ്പിക്കാൻ പ്രതികളെ സഹായിച്ചു. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ഒരു സി.പി.എം നേതാവും കൂടെയുണ്ടായിരുന്നുവെന്നും സിദ്ധാർഥന്റെ കുടുംബം പറഞ്ഞു.
'ഒരിക്കൽ പോലും ഡീൻ വിളിച്ചിട്ടില്ല. മൂന്ന് ദിവസം പലയിടങ്ങളിലായി മർദിച്ചു. മർദനമേറ്റ് സിദ്ധാർഥൻ കരയുന്നത് പലരും കേട്ടു. പൊലീസ് സംരക്ഷണയിലാണ് ഡീൻ വീട്ടിൽ എത്തിയത്. കുറ്റം ചെയ്യാത്ത ഒരാൾ എന്തിന് ഇത്ര പേടിക്കണം..'.സിദ്ധാര്‍ഥന്‍റെ കുടുംബം ചോദിക്കുന്നു.
Adjust Story Font
16