സിൽവർ ലൈൻ പദ്ധതി വന്നതുകൊണ്ട് കേരളത്തിൽ പ്രളയമുണ്ടാകില്ല- കെ റയിൽ എംഡി
പ്രതിപക്ഷം എന്തുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നതെന്ന് അറിയില്ല
സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് കെ-റയിൽ എംഡി വി.അജിത്ത് കുമാർ.പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവൻ അലോക് വർമയുടെ ആരോപണങ്ങളും അദ്ദേഹം തള്ളികളഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ വെറും മൂന്നു മാസം മാത്രമാണ് അലോക് വർമ ഉണ്ടായിരുന്നത്. കഴിഞ്ഞ 18 മാസം കൊണ്ടാണ് ഡിപിആർ തയ്യാറാക്കിയത്.നിയമിച്ച സിസ്ട്ര ഏജൻസി തന്നെ അലോക് വർമയെ പുറത്താക്കി. പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് വലിയ പരിസ്ഥിതി ആഘാതം സംഭവിക്കുമെന്ന് ആരോപണം കെട്ടി ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് റെയിൽ വെ ലൈൻ സിസ്റ്റം തന്നെയാണ്. ഏറ്റവും പുതിയ സാങ്കേതി വിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ സിൽവർ ലൈൻ പദ്ധതി വന്നതുകൊണ്ട് കേരളത്തിൽ പ്രളയമുണ്ടാകില്ല. ബ്രോഡ് ഗേജിൽ ട്രെയിനുകൾക്ക് 160 കിലോമീറ്റർ വേഗതയിൽ ഓടിക്കാനാകില്ല.
കെ.റെയിൽ യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കാൻ സാധിക്കുകയും അത് വഴി പരിസരമലിനീകരണം ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം എന്തുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നതെന്ന് അറിയില്ല. ഇതിന് മുമ്പുള്ള സർക്കാർ ഹൈസ്പീഡ് നെറ്റ് വർക് പ്രൊജക്ട് അവരും മുന്നോട്ട് വെച്ചിരുന്നു.പദ്ധതി കേന്ദ്രഗവർണമെന്റിന്റെ പരിഗണയിലുള്ളതാണ്. അതുകൊണ്ട് പദ്ധതി അംഗീകരിക്കും. പദ്ധതി പ്രദേശത്തെ ആളുകൾക്ക് ഇതിനെ കുറിച്ച് ചെറിയ ആശങ്കയുണ്ട്. എന്നാൽ കല്ലിടൽ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് പദ്ധതി പ്രദേശത്തിനു പുറത്തുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16