ഗ്രൂപ്പിന്റെ പേരില്‍ വീതംവെപ്പ് ഇനിയുണ്ടാവില്ലെന്ന് കെ. മുരളീധരന്‍
അതിനിടെ കണ്ണൂരില്‍ ഇന്ന് പ്രമുഖനേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് നേതാക്കള്‍ കണ്ണൂരിലെത്തിയത്. ഇന്നലെ രാത്രി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനം വീതംവെക്കുന്ന രീതി ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്ന് കെ.മുരളീധരന്‍ എം.പി. ഗ്രൂപ്പുകള്‍ ഒരു രാത്രികൊണ്ട് അവസാനിക്കില്ല. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കടന്നുകൂടുന്നത് ഇനി നടക്കില്ല. ഇപ്പോള്‍ ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കുന്ന ഗ്രൂപ്പ് പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതിനിടെ കണ്ണൂരില്‍ ഇന്ന് പ്രമുഖനേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് നേതാക്കള്‍ കണ്ണൂരിലെത്തിയത്. ഇന്നലെ രാത്രി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപീകരിച്ചതായാണ് വിവരം. ഡി.സി.സി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക. ഇന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയ നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച നടത്തും.
Adjust Story Font
16