പുൽപ്പള്ളിയിൽ കടുവയെ പിടികൂടാൻ തെർമല്‍ ഡ്രോണ്‍; ദൗത്യം രാത്രിയിലും തുടരും
തിരച്ചിലിനായി കോന്നി സുരേന്ദ്രൻ, വിക്രം എന്നീ കുംകിയാനകളെ പുൽപ്പള്ളിയിൽ എത്തിച്ചു
വയനാട്: പുൽപ്പള്ളിയിലെ കടുവയെ പിടികൂടാനുള്ള ദൗത്യം രാത്രിയിലും തുടരും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന തുടരുക. തെർമൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് ആയിരിക്കും തിരച്ചിൽ.
തിരച്ചതിനായി കോന്നി സുരേന്ദ്രൻ, വിക്രം എന്നീ കൊങ്കിയാനകളെ പുൽപ്പള്ളിയിൽ എത്തിച്ചു. കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി തെർമൽ റോഡിന്റെ സാന്നിധ്യവും വനം വകുപ്പ് പരീക്ഷിക്കുന്നുണ്ട്. പുൽപ്പള്ളി അമരക്കുനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് പരിശോധന നടത്തി. എന്നാൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ ആയിട്ടില്ല. പ്രദേശത്തു ആദ്യം സ്ഥാപിച്ച രണ്ട് കൂടുതൽ പുറമേ ഇന്ന് മൂന്നാമതൊരു ഒരു കൂടു കൂടി സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ആർആർടി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രദേശത്ത് രാത്രികാല പെട്രോളിങ്ങും നടക്കുമെന്നും സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനാണ് വനം വകുപ്പിന്റെ ശ്രമം.
വളരെ പ്രതീക്ഷയോടുകൂടിയാണ് കാത്തിരിക്കുനത്തെന്നും ഈ പ്രദേശത്തെ ആളുകൾ വലിയ ആശങ്കയിലാണെന്നും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ പറഞ്ഞു. എത്രയും പെട്ടെന്ന് കടുവയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
Adjust Story Font
16