മൂന്നാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം: പൊതുസമ്മേളനം ഗവർണർ ഇന്ന് ഉദ്ഘാടനം ചെയ്യും
ലോക കേരള സഭക്കായി മൂന്ന് കോടിരൂപയും ആഗോള സാംസ്‌കാരികോത്സവത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭക്ക് നാളെ തുടക്കം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും പ്രവാസികളും ഉൾപ്പടെ 351 പേർ പങ്കെടുക്കുന്നത് ഇന്ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസമാണ് ലോക കേരള സഭ സമ്മേളിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പൊതു സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.169 ജന പ്രതിനിധികളും 182 പ്രവാസികളും അടക്കം ആകെ 351 പേർ ലോക കേരള സഭയുടെ ഭാഗമാകും. 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകും. ഇരുപത് ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ചെലവ് ചുരുക്കിയാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.
പ്രളയം, കോവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. ലോക കേരള സഭക്കായി മൂന്ന് കോടിരൂപയും ആഗോള സാംസ്‌കാരികോത്സവത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പരിപാടികൾ സ്‌പോൺസർഷിപ്പിലൂടെയും നടത്തും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുമുണ്ടാകും.
Adjust Story Font
16