Quantcast

'തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരും'; പ്രമേയവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    18 Dec 2023 3:51 PM

Published:

18 Dec 2023 2:32 PM

Thiruvambadi and Paramekkav Devaswams with resolution on thrissur pooram
X

തൃശൂർ: തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്ന് പ്രമേയം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരും. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ കൊല്ലം 39 ലക്ഷം രൂപയായിരുന്നു വാടക. ഇക്കൊല്ലം 2.20 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നതെന്നും ദേവസ്വങ്ങൾ പറയുന്നു.

ഇത്രയും വലിയ തുക നൽകി മുന്നോട്ടുപോകാനാവില്ലെന്നും വാടക കുറയ്ക്കാനാവശ്യമായ ഇടപെടൽ മുഖ്യമന്ത്രിയടക്കമുള്ളവരിൽ നിന്നും ഉണ്ടാവണമെന്നും സംയുക്ത യോ​ഗം ആവശ്യപ്പെട്ടു.

TAGS :

Next Story