Quantcast

ഉമ്മന്‍ചാണ്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജനസാഗരം

എന്നും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ യാത്ര

MediaOne Logo

Web Desk

  • Updated:

    2023-07-19 02:02:53.0

Published:

19 July 2023 12:48 AM GMT

thiruvananthapuram bids farewell to oommen chandy
X

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് യാത്രാമൊഴി നല്‍കാന്‍ നിലയ്ക്കാത്ത ജനപ്രവാഹമാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. പോകും വഴിയിലുടനീളം മുദ്രാവാക്യം വിളികളുമായി നൂറ് കണക്കിന് പേർ തടിച്ച് കൂടിയിരുന്നു.

എന്നും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ യാത്ര. കാണാനെത്തുന്ന അവസാനത്തെയാളെയും കേട്ടശേഷമേ കുഞ്ഞൂഞ്ഞ് വിശ്രമിക്കാറുള്ളൂ. ആ സ്നേഹ സാമീപ്യം അനുഭവിച്ചറിഞ്ഞ ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഇന്നലെ ഒഴുകിയെത്തിയത്.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജഗതിയിലെ പുതിപ്പള്ളി ഹൌസിലേക്കുള്ള വിലാപയാത്രയെ കാത്ത് വഴിയിലുടനീളം പൂക്കളും മുദ്രാവാക്യം വിളികളുമായി നിരവധി പേർ കാത്തുനിന്നിരുന്നു. പുതുപ്പള്ളി വീട്ടിലും പിന്നീട് ദർബാർ ഹാളിലും കണ്ടത് നിയന്ത്രിക്കാനാകാത്ത ജനപ്രവാഹം.

സ്ത്രീകളും കുട്ടികളും മുതല്‍ നാനാ തുറകളിലുള്ളവർ തങ്ങളുടെ പ്രിയ നേതാവിനെ യാത്രക്കാനെത്തി. വർഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഇടമായിരുന്ന കെ.പി.സി.സി ആസ്ഥാനത്തെത്തിയപ്പോള്‍ അത് അണമുറിയാത്ത ജനസാഗരമായി. കേരളത്തിന് ആരായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.

TAGS :

Next Story