പമ്പിങ് ആരംഭിച്ചു; തിരു. നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും
നാലു ദിവസമായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് കുപ്പിവെള്ളത്തെയാണു നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്കു പരിഹാരമാകുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പമ്പിങ് ആരംഭിച്ചു. നഗരപ്രദേശങ്ങളിൽ ഉടൻ കുടിവെള്ളമെത്തുമെന്നാണു വിവരം.
നഗരപ്രദേശങ്ങളിൽ നടക്കുന്ന അറ്റകുറ്റപണികളെ തുടർന്നാണു പൊതു കുടിവെള്ള വിതരണം മുടങ്ങിയത്. 44 വാർഡുകളെയാണു പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഇതേതുടർന്ന് കുപ്പിവെള്ളത്തെയാണു നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങളെ ജലപ്രതിന്ധി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരം കോർപേറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക വകുപ്പിന് കീഴിലുള്ള കോളജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
Summary: The problem of drinking water in the capital city of Thiruvananthapuram is solved as the renovation work completed and pumping restarted
Adjust Story Font
16