Quantcast

തിരുവനന്തപുരം നഗരസഭാ നികുതി തട്ടിപ്പ്; ഇരയായി കോർപ്പറേഷൻ കൗൺസിലറും

പൊന്നുമംഗലം വാര്‍ഡിലെ ബി ജെ പി കൗൺസിലറായ എം ആർ ഗോപനാണ് തട്ടിപ്പിനിരയായത്

MediaOne Logo

Web Desk

  • Updated:

    2021-10-07 03:09:46.0

Published:

7 Oct 2021 3:00 AM GMT

തിരുവനന്തപുരം നഗരസഭാ നികുതി തട്ടിപ്പ്; ഇരയായി കോർപ്പറേഷൻ കൗൺസിലറും
X

തിരുവനന്തപുരം നഗരസഭാ നികുതി തട്ടിപ്പില്‍ കോർപ്പറേഷൻ കൗൺസിലറും ഇരയായതായി പരാതി. പൊന്നുമംഗലം വാര്‍ഡിലെ ബി ജെ പി കൗൺസിലറായ എം ആർ ഗോപനാണ് തട്ടിപ്പിനിരയായത്.

എം ആർ ഗോപന്‍ കുടിശികയടക്കം ആകെ 20820 രൂപയാണ് കരമായി അടച്ചത്.എന്നാല്‍ കോര്‍പറേഷനിലെ സഞ്ചയ പോർട്ടലിൽ കരമടച്ചതായി രേഖയില്ലെന്ന് ഗോപന്‍ പറയുന്നു.

"അധികൃതരെ സമീപിക്കുമ്പോള്‍ നോക്കാം എന്ന മറുപടിയല്ലാതെ വ്യക്തമായ ഒരു വിശദീകരണവും നഗരസഭ നല്‍കുന്നില്ല. നഗരസഭയിലേക്ക് നാല് തവണയായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയായ എനിക്ക് ഇത്തരം അനുഭവമാണെങ്കില്‍ ഒരു സാധാരണക്കാരനു എങ്ങനെയാണ് നീതി ലഭിക്കുക."- എം ആർ ഗോപന്‍ ചോദിക്കുന്നു.

തിരുവനന്തപുരം നഗരസഭാ നികുതി തട്ടിപ്പില്‍ ബി ജെ പി രാപകല്‍ സമരം തുടങ്ങിയിട്ട് ഒന്‍പത് ദിവസമായി. ഇതിനിടെയാണ് ബി ജെ പി കൗൺസിലറായ എം ആർ ഗോപനും തട്ടിപ്പിനരയാക്കപ്പെട്ടു എന്ന വെളിപ്പെടുത്തല്‍ വന്നത്. ബി ജെ പിയുടെ പ്രതിപക്ഷ കക്ഷി നേതാവ് കൂടിയാണ് ഗോപന്‍.

കഴിഞ്ഞ ദിവസം നഗരസഭയിൽ സമരം ചെയ്യുന്ന ബി.ജെ.പി കൗൺസിലർമാരുമായി മേയർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നികുതി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ചർച്ചക്ക് ശേഷം ബിജെപി കൗൺസിലർമാർ പറഞ്ഞു.നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുക്കാൻ നഗരസഭ പ്രമേയം പാസാക്കണമെന്നും, കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രധാന ആവശ്യം. നഗരസഭയിൽ ജനങ്ങൾ അടച്ചിട്ടുള്ള പണം നഷ്ടമായിട്ടില്ലെന്നും കുടിശിക ഉള്ളവരുടെ പേരുകൾ വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.


TAGS :

Next Story