Quantcast

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു

നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-01-11 05:23:08.0

Published:

11 Jan 2025 3:17 AM GMT

Sajan
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. കരകുളം നെടുമ്പാറ സ്വദേശി സാജനാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അയൽവാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയൽവാസിയായ ജിതിന്‍റെ ഭാര്യയോട് സാജൻ മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതാണ് ജിതിനും രണ്ടു സുഹൃത്തുക്കളും. ഇതിനിടയിലാണ് കുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ആറരയോടെ സാജൻ മരിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് സാജൻ.


TAGS :

Next Story