തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ തീപിടിത്തം
ഇടിഞ്ഞാറിൽ നിന്നും രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് ഇപ്പോൾ തീ പടരുന്നത്. അതുകൊണ്ട് തന്നെ ഫയർഫോഴ്‌സ് സംഘത്തിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ സംഭവസ്ഥലത്തേക്ക് എത്താൻ പരിമിതികളുണ്ട്
തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. 50 ഏക്കർ കത്തിനശിച്ചു. ഇപ്പോഴും തീ പടരുകയാണ്. വിതുര ഫയർഫോഴ്‌സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ഇടിഞ്ഞാർ മയിലാടുംകുന്ന് എന്ന സ്ഥലത്താണ് ഇപ്പോൾ തീ പടരുന്നത്.
ഇടിഞ്ഞാറിൽ നിന്നും രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് ഇപ്പോൾ തീ പടരുന്നത്. അതുകൊണ്ട് തന്നെ ഫയർഫോഴ്‌സ് സംഘത്തിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ സംഭവസ്ഥലത്തേക്ക് എത്താൻ പരിമിതികളുണ്ട്. ശക്തമായ കാറ്റാണ് പ്രദേശത്തുള്ളത്. അതിനാൽ തന്നെ തീയുടെ വ്യാപന തോത് കൂടുതലാണ്. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോദസ്ഥരാണ് ഇപ്പോൾ തീയണക്കാനുള്ള ശ്രമം തുടരുന്നത്. 70 ശതമാനത്തോളം തീയണക്കാൻ സാധിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Adjust Story Font
16