Quantcast

സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകേണ്ട ഉച്ചഭക്ഷണത്തിന് ലോണെടുത്ത സംഭവം; പ്രതിഷേധിക്കാനൊരുങ്ങി കെ.പി.എസ്.ടി.എ

ഈ മാസം 16ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും കെ.പി.എസ്.ടി.എ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-06 04:21:35.0

Published:

6 Sep 2023 3:30 AM GMT

സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകേണ്ട ഉച്ചഭക്ഷണത്തിന് ലോണെടുത്ത സംഭവം;  പ്രതിഷേധിക്കാനൊരുങ്ങി കെ.പി.എസ്.ടി.എ
X

തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾക്ക് നൽകേണ്ട ഉച്ചഭക്ഷണത്തിന് പൈസ ഇല്ലാതെ പ്രധാന അധ്യാപകർ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി സർക്കാരിൽനിന്ന് ഉച്ചഭക്ഷണത്തിനായുള്ള തുക ലഭിച്ചിട്ടില്ല. തിരുവനന്തപുരം കരകുളം വിദ്യാധിരാജ സ്കൂളിലെ പ്രധാന അധ്യാപകൻ അനീഷ് സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്താണ് ഉച്ചഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് കത്ത് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 60 ശതമാനം തുക ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്ന് അധ്യാപകൻ അനീഷ് മീഡിയവണിനോട് പറഞ്ഞു.

വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെ.പി.എസ്.ടി.എ. സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യാഗ്രഹം നടത്തും. ഈ മാസം 16ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ ആക്കാൻ സർക്കാർ നീക്കമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കാത്തത് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നു. മൂന്നുമാസത്തെ തുക കുടിശികയായി നിൽക്കുന്നു. സാധനം വാങ്ങിയ കടക്കാരെ കാണുമ്പോൾ അധ്യാപകർ മാറി നടക്കേണ്ട അവസ്ഥയാണെന്നും കെ.പി.എസ്.ടി.എ പറഞ്ഞു. ബാങ്ക് വായ്പയെടുത്ത് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്ന അധ്യാപകരുണ്ട്. അടിയന്തരമായി വിഷയത്തിൽ സർക്കാർ ഇടപെടണം എന്നും കെ.പി.എസ്.ടി.എ ആവശ്യം.

TAGS :

Next Story