Quantcast

തിരുവനന്തപുരത്തെ യുവതിയുടെ കൊലപാതകം: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്

അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത

MediaOne Logo

Web Desk

  • Updated:

    2022-02-08 09:10:16.0

Published:

8 Feb 2022 9:04 AM GMT

തിരുവനന്തപുരത്തെ യുവതിയുടെ കൊലപാതകം: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്
X

തിരുവനന്തപുരം അമ്പലമുക്കിൽ പട്ടാപകൽ യുവതികൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് മീഡിയവണിന് ലഭിച്ചത്. പതിനൊന്നു മണിയോടെ കടയിലെത്തിയ ഇയാൾ 20 മിനുറ്റിന് ശേഷമാണ് പുറത്തു വന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെട്ടത്.

മോഷണ ശ്രമമല്ല കൊലപാതകത്തിന് കാരണം എന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവർ രക്ഷപ്പെട്ടതെന്നായിരുന്നു പൊലീസിന്റെ സംശയം. ഞായർ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.

അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

TAGS :

Next Story