വാങ്ങാത്ത ബോട്ടിന്റെ പേരിൽ 30 ലക്ഷം തട്ടി; കേസെടുക്കണമെന്ന് കോടതി
കൊല്ലം തെന്മല ചെന്തരുണി വന്യജീവി സങ്കേതത്തിൽ 15 സീറ്റുള്ള ബോട്ട് വാങ്ങലുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്
കൊല്ലം: വാങ്ങാത്ത ബോട്ടിന്റെ പേരിൽ 30 ലക്ഷം രൂപ തട്ടിയെന്ന ആരോപണത്തിൽ കേസെടുക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം വിജിലൻസ് കോടതി. കൊല്ലം തെന്മല ചെന്തരുണി വന്യജീവി സങ്കേതത്തിൽ 15 സീറ്റുള്ള ബോട്ട് വാങ്ങലുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. ബോട്ട് വാങ്ങിയെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്. വനംവകുപ്പും സിഡ്‌കോയും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്.
ചെന്തരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി, സിഡ്‌കോ മുൻ എംഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനി നോട്ടിക്കൽ ലൈൻ ഉടമ കൃഷ്ണ കുമാർ എന്നിവരുടെ പേരിലാണ് കേസെടുക്കുക. ആർ.എസ് രാജീവാണ് പരാതി നൽകിയത്.
Next Story
Adjust Story Font
16