Quantcast

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് 6 ദിവസം കുടിവെള്ളം മുടങ്ങും

ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    19 Oct 2024 1:17 AM GMT

അറ്റകുറ്റപ്പണി; തലസ്ഥാനത്ത്  6 ദിവസം  കുടിവെള്ളം മുടങ്ങും
X

തിരുവനന്തപുരം: ജല അതോറിറ്റി തലസ്ഥാനത്ത് നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ആറ് ദിവസം കുടിവെള്ളം മുടങ്ങും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്. പൈപ്പുകളിലെ ചോർച്ചയും പുതിയ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനവുമാണ് ഇന്ന് മുതൽ നടക്കുക.

വരുന്ന ആറു ദിവസത്തേക്ക് തലസ്ഥാനത്ത് ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി മുടങ്ങാതെ അറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തുമോ എന്നതിൽ മൗനം പാലിക്കുന്നത് ആശങ്കയാണ്. പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതൽ 21 വരെ ജലവിതരണം മുടങ്ങുന്നത്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് 23 മുതൽ 25 വരെ ജലവിതരണം മുടങ്ങുന്നത്.

TAGS :

Next Story