Quantcast

എ, ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി; ഒറ്റപ്പെട്ട് തിരുവഞ്ചൂര്‍

ഉമ്മന്‍ചാണ്ടിയുടെ വലംകൈയായിരുന്ന തിരുവഞ്ചൂര്‍ കെപിസിസി നേതൃത്വത്തോടൊപ്പം നിന്നതോടെയാണ് തിരിച്ചടിയായത്

MediaOne Logo

Web Desk

  • Published:

    4 Sep 2021 1:38 AM GMT

എ, ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി; ഒറ്റപ്പെട്ട് തിരുവഞ്ചൂര്‍
X

സംസ്ഥാന നേതൃത്വത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം ആരംഭിച്ചതോടെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒറ്റപ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ വലംകൈയായിരുന്ന തിരുവഞ്ചൂര്‍ കെപിസിസി നേതൃത്വത്തോടൊപ്പം നിന്നതോടെയാണ് തിരിച്ചടിയായത്.എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണയോടെ കോട്ടയത്ത് ചെറുത്തുനില്‍പ്പിന് കളമൊരുക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പ്രതിസന്ധി ഘട്ടത്തിലെല്ലാം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മുന്നില്‍ നിന്ന് പ്രതിരോധം ഒരുക്കിയ നേതാവ്. എ ഗ്രൂപ്പിലെ കരുത്തന്‍. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നടക്കുന്ന പുതിയ പടയൊരുക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനൊപ്പവും നില്‍ക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറല്ല. സംസ്ഥാന നേതൃത്വത്തിന്‍റെ തണലിലേക്ക് മാറിയതോടെ കോട്ടയം ജില്ലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് തിരുവഞ്ചൂര്‍.

കെപിസിസി നേതൃത്വവും ഹൈക്കമാന്‍ഡിന്‍റെ പിന്തുണയും തിരുവഞ്ചൂരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഡിസിസി പ്രസിഡന്‍റും തിരുവഞ്ചൂരിന്റെ നോമിനിയാണ്. എന്നാല്‍ എത്രമാത്രം ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകത്തില്‍ എതിര്‍ത്ത് തോല്‍പ്പിക്കാനാകുമെന്ന് പ്രവചിക്കാനാകില്ല. നിലവില്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളും ഐ ഗ്രൂപ്പ് നേതാക്കളും ഒറ്റക്കെട്ടാണ്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ അടക്കം ഇത് വലിയ വെല്ലുവിളിയാകും.

മകനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയത് റദ്ദാക്കേണ്ടി വന്നതടക്കമുള്ള തിരിച്ചടികള്‍ ഇതിനോടകം തിരവഞ്ചൂരിന് ഏറ്റുവാങ്ങേണ്ടിയും വന്നു. അതുകൊണ്ടുതന്നെ പുതിയ പ്രശ്നങ്ങളില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ തിരുവഞ്ചൂരിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.

TAGS :

Next Story