നിര്‍ധന യുവതികള്‍ക്ക് സൗജന്യ വിവാഹ വസ്ത്രങ്ങളുമായി മലപ്പുറത്തെ ഡ്രസ് ബാങ്ക്
വിവാഹ ദിനം മാത്രം ഉപയോഗിക്കുന്ന വില പിടിപ്പുള്ള വസ്ത്രങ്ങൾ പലരും സംഭാവനയായി നൽകിയതാണ് ഈ ഡ്രസ് ബാങ്കിന്‍റെ അടിത്തറ. .
നിർധനരായ യുവതികൾക്ക് വിവാഹ വസ്ത്രം സൗജന്യമായി നൽകുന്ന ഒരു സ്ഥാപനം . മനോഹരമായ വിവാഹ വസ്ത്രങ്ങളാണ് നിർധനർക്കായി മലപ്പുറം പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഡ്രസ് ബാങ്ക് എന്ന സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്.
വിവാഹ ദിനം മാത്രം ഉപയോഗിക്കുന്ന വില പിടിപ്പുള്ള വസ്ത്രങ്ങൾ പലരും സംഭാവനയായി നൽകിയതാണ് ഈ ഡ്രസ് ബാങ്കിന്‍റെ അടിത്തറ. . ഈ വസ്ത്രങ്ങളാണ് ആവശ്യാനുസരണം നിർധനരായ യുവതികൾക്ക് വിവാഹ ദിനം അണിയാനായി സൗജന്യമായി നൽകുന്നത്. വിവാഹ വസ്ത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് ഡ്രസ് ബാങ്കിലുള്ളത് . ഇഷ്ടപ്പെട്ട വസ്ത്രം ആവശ്യക്കാർക്ക് തന്നെ തെരഞ്ഞെടുക്കാം. പെരിന്തൽമണ്ണ സ്വദേശി തൂത സ്വദേശിയായ നാസർ ആണ്, മാതൃകാപരമായ ഈ ആശയത്തിന് പിന്നിൽ.
വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ പേരാണ് തങ്ങളുടെ വിവാഹ വസ്ത്രം ഡ്രസ് ബാങ്കിലേക്ക് നൽകുന്നത്. ഇത്തരത്തിൽ 500ൽ പരം വസ്ത്രങ്ങൾ ഇന്ന് ഡ്രസ് ബാങ്കിലുണ്ട്. ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രം നൽകാൻ താൽപര്യമുള്ളവർ അറിയിച്ചാൽ, ഡ്രസ് ബാങ്ക് സംഘാടകർ തന്നെ നേരിട്ടെത്തി ശേഖരിക്കും. ഒരു വർഷം പിന്നിടുകയാണ് നാസറിന്‍റെ ഈ സേവനം . ഇതിനകം 110 പെൺകുട്ടികൾക്ക് വിവാഹ വസ്ത്രം ഡ്രസ് ബാങ്കിൽ നിന്ന് നൽകിക്കഴിഞ്ഞു. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ സംരംഭം കൂടുതൽ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് നാസർ.
Adjust Story Font
16