'ഇതെല്ലാം പിണറായിയുടെ കളിയാണ്'; ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ എന്ന് പിസി ജോർജിന്റെ ഭാര്യ
''സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. കേസിനെ നേരിടും''
കോട്ടയം: പീഡനക്കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ഭാര്യ ഉഷ. ജോർജിനെ മനപൂർവം കേസിൽ കുടുക്കിയതാണ്. അറസ്റ്റിന് പിന്നിൽ പിണറായി വിജയനാണ്. ഇതെല്ലാം പിണറായിയുടെ കളിയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും അവർ ആരോപിച്ചു.
'ഞാൻ നേരിട്ട് പോയി പിണറായി വിജയനെ കാണുന്നുണ്ട്.. എനിക്ക് എല്ലാ രാഷ്ട്രീയ പിന്തുണയും ഉണ്ട്. തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോർജ്ജ്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ എന്ന് ഉഷ ജോർജ് ചോദിച്ചു.
'പിണറായിയെ വെടിവെച്ച് കൊല്ലണം. പിസി ജോർജ്ജ് വളരെ സിൻസിയർ ആയതാണ് പ്രശ്‌നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. താൻ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്‌നങ്ങൾ പുറത്ത് വരാതിരിക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.'- അവർ പറഞ്ഞു.
കേസിനെ നേരിടുമെന്നും ഇതിന്റെ പിന്നിൽ കളിച്ചവർക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും ഉഷ ജോർജ്കൂട്ടിച്ചേർത്തു.
Adjust Story Font
16