തുടരെ ഉയര്‍ന്ന മൂന്ന് വെടിയൊച്ചകള്‍; രാഖിലും മാനസയും മരണത്തിലേക്ക് പോയത് ഇങ്ങനെ...
ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയും കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24)
കോതമംഗലത്ത് മാനസ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനടുത്ത് തന്നെ രാഖില്‍ വീടെടുത്ത് താമസിച്ചിരുന്നു. സംഭവം നടക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ്, വൈകീട്ട് മൂന്നരയോടെ, മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ രാഖില്‍ അവിടേക്ക് കയറി വരുന്നു. അയാളുടെ വരവോടെ പാതിവഴിയില്‍ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച് മാനസ സംസാരിക്കാനായി രാഖിലിനൊപ്പം റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ രാഖില്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിടുകയായിരുന്നു.
പിന്നീട് പുറത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാനസയുടെ കൂട്ടുകാരികള്‍ കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കും ഏറ്റ വെടിയിലാണ് മാനസയുടെ ജീവന് രാഖിലെടുത്തത്. ശബ്ദം കേട്ട് കൂട്ടുകാരികളും നാട്ടുകാരും ഓടിയെത്തുന്നതിന് മുമ്പ് തന്നെ സ്വയം വെടിയുതിര്‍ത്ത് രാഖിലും ജീവിതം അവസാനിപ്പിച്ചു.
ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയും കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.
Adjust Story Font
16