ആദ്യ റൗണ്ടില്‍ ഇടപ്പള്ളിയിലെ ബൂത്തുകള്‍; തൃക്കാക്കരയിലെ വോട്ടെണ്ണല്‍ ഇങ്ങനെ...
21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് മുന്നില്‍ നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
ആദ്യ റൗണ്ടില്‍ ഇടപ്പള്ളിയിലെ ബൂത്തുകള്‍
രണ്ടാം റൗണ്ട്- ഇടപ്പള്ളിയിലെ ചില ബൂത്തുകള്‍, മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല
മൂന്നാം റൗണ്ട്- വെണ്ണല, പാലാരിവട്ടം, മാമംഗലം എന്നിവടങ്ങളിലെ ശേഷിക്കുന്ന ബൂത്തുകള്‍. ചളിക്കവട്ടം
നാലാം റൗണ്ട്- തമ്മനം, പൊന്നുരുന്നി, കാരണക്കോടം. പാലാരിവട്ടത്തെ ചില ബൂത്തുകളും
അഞ്ചാം റൗണ്ട്- പൊന്നുരുന്നി, വൈറ്റില മേഖലകള്‍
ആറാം റൗണ്ട്- തൈക്കൂടം, വൈറ്റില, ചന്പക്കര.. കലൂർ പാറേപ്പറന്പ് ഭാഗത്തെ ഒരു ബൂത്തും
ഏഴാം റൗണ്ട്- പാറേപ്പറമ്പിലെ ശേഷിക്കുന്ന ബൂത്തുകള്‍.. കടവന്ത്ര, എളംകുളം ഭാഗത്തെ ബൂത്തുകളും
എട്ടാം റൗണ്ട്- കടവന്ത്രയിലെ ശേഷിക്കുന്നവ, പമ്പിള്ളി നഗർ, തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്കൂള്‍, ഭാരത മാതാ കോളജ് ബൂത്തുകള്‍
ഒമ്പതാം റൗണ്ട്- തൃക്കാക്കര തോപ്പില്‍ സ്കൂള്‍, ngo ക്വാർട്ടേഴ്സ്, മരോട്ടിച്ചുവട്, പടമുഗള്‍ മേഖല
പത്താം റൗണ്ട്- പടമുഗളിലെ ശേഷിക്കുന്നവ, പാലച്ചുവട്, ചെന്പുമുക്ക്
പതിനൊന്നാം റൗണ്ട്- തുതിയൂർ, കൊല്ലംകുടി മുഗള്‍, തെങ്ങോട്, കുഴിക്കാട്ടുമൂല, കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്കൂള്‍ ബൂത്ത്, മാർ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്ത്
പന്ത്രണ്ടാം റൗണ്ട്- (അവസാന റൗണ്ട്)- മാർ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്തിലെ ശേഷിക്കുന്നവ, ചിറ്റേത്തുകര നസറത്തുല്‍ ഇസ്‍ലാം എല്‍.പി സ്കൂള്‍ ബൂത്ത്, മാവേലിപുരം എം.ആർ.എ ഹാള്‍ ബൂത്ത് ഉള്‍പ്പെടെ 8 ബൂത്ത്
Adjust Story Font
16