'പാർട്ടി എനിക്ക് തന്ന അംഗീകാരമാണിത്, ഇതിനെ സഹതാപമായി കാണേണ്ട'; ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ചാണ്ടി ഉമ്മന്‍ മീഡിയവണിനോട്
കോട്ടയം: തന്റെ രാഷ്ട്രീയ പ്രവർത്തനം കണ്ടിട്ടാണ് പാർട്ടി സ്ഥാനാർഥിയാക്കിയതെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അതിനെ സഹതാപമായി കാണേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം എത്രയെന്ന് നോക്കുന്നില്ല. പുതുപ്പള്ളിയിലെ ജനങ്ങളിൽ വിശ്വാസമുണ്ട്.
പുതുപള്ളിയിലെ വികസനം സാധാരണക്കാരന്റെ ഉയർച്ചയായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം, സ്ഥാനാർഥിയെ നിശ്ചയിശ്ച നിമിഷം മുതൽ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമായി. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അനുഗ്രഹങ്ങൾ തേടിയ സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനങ്ങൾക്ക് തുടക്കമായി.
പിതാവിൻ്റെ കല്ലറയിലെത്തി പ്രാർഥിച്ച ചാണ്ടി ഉമ്മൻ നേരെ പോയത് പാമ്പാടി ദയറയിലേക്ക്. തുടർന്ന് മണർകാട് പള്ളിയിലും ക്ഷേത്രത്തിലും. ആദ്യ ചുവടുകൾ ചടുലമാക്കി സ്ഥാനാർഥി തയ്യാറായതോടെ അണികൾ ഓൺലൈനായും ഓഫ് ലൈനായും പോസ്റ്ററുകളുമായി രംഗത്തെത്തി.
ഇടതു മുന്നണിയും തങ്ങൾ പിന്നിലല്ലെന്ന് കാണിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ്. ഇടതു മുന്നണി ഇന്ന് പഞ്ചായത്ത് തല യോഗങ്ങൾ ചേർന്ന് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ബൂത്തുകളുടെ ചുമലകൾ വീതിച്ച് നൽകി വീടുകൾ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കും.സ്ഥാനാർഥി പ്രഖ്യാപനം വരുന്ന മുറക്ക് പോസ്റ്ററുകൾക്കും ചുമരെഴുത്തുകൾക്കും വേണ്ട ക്രമീകരണങ്ങളിലേക്ക് കടക്കാനാണ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നില മെച്ചപ്പെടുത്താനുതകുന്ന സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള ശ്രമം ബി.ജെ.പി യും ആരംഭിച്ചു.
Adjust Story Font
16