Quantcast

തൊടുപുഴ നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ പ്രതിയായതോടെ രാജി വെച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    12 Aug 2024 1:43 AM GMT

thodupuzha municipality
X

ഇടുക്കി: ഇടുക്കി തൊടുപുഴ നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ പ്രതിയായതോടെ രാജി വെച്ചിരുന്നു. യു.ഡി.എഫിന് ഭരണം തിരിച്ച് പിടിക്കാനുള്ള അനുകൂല സാഹചര്യം നിലവിലുണ്ട്.

സ്വതന്ത്രനായ സനീഷ് ജോർജിന് പുറമെ 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് -13 ഉം എല്‍.ഡി.എഫിന് -12 ഉം ബി.ജെ.പിക്ക് - 8 ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫ് പ്രതിനിധിയായി വിജയിച്ച ശേഷം എല്‍.ഡി.എഫില്‍ ചേര്‍ന്ന കൗണ്‍സിലര്‍ മാത്യു ജോസഫിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.സ്വതന്ത്രനായ സനീഷ് ജോര്‍ജിന്‍റെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യു.ഡി.എഫിലെ അസംതൃപ്തരെ കൂടെക്കൂട്ടി ഭരണം നിലനിർത്താനാകും എൽ.ഡി.എഫിൻ്റെ ശ്രമം.



TAGS :

Next Story