''ഇന്ത്യയെ ഇസ്‍ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണം''; സി.വി.എം വാണിമേല്‍
''സി.പി.എമ്മിന് ഇപ്പോഴും രാഷ്ട്രീയം കച്ചവടമാണ്. ഞങ്ങൾക്ക് രാഷ്ട്രസേവനമാണ്''
സി.വി.എം വാണിമേല്‍
കോഴിക്കോട്: ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.വി.എം വാണിമേൽ. ജനം ടിവി ചർച്ചക്കിടെയായിരുന്നു വിവാദ പ്രസ്താവന. ''ഒരു കാര്യം തീർത്ത് പറയാം. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാൻ തുനിഞ്ഞവരും തുനിയുന്നവരും അതിന് ശ്രമിക്കുന്നവരും രാജ്യദ്രോഹികളാണെന്ന് മാത്രമല്ല, അവരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണം എന്നാണ് എന്റെയും എന്റെ പാർട്ടിയുടേയും അഭിപ്രായം.
ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന എന്ന ഒരു പദം പോലും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ നിഘണ്ടുവിൽ കാണാൻ സാധിക്കില്ല. മതം ആളുകൾ രാഷ്ടീയവത്കരിക്കുകയാണ്. പോപുലർ ഫ്രണ്ടിനെ മാത്രമല്ല സിമിയേയും മുസ്‌ലിം ലീഗ് എതിർത്തിട്ടുണ്ട്. സി.പി.എമ്മിന് ഇപ്പോഴും രാഷ്ട്രീയം കച്ചവടമാണ്. ഞങ്ങൾക്ക് രാഷ്ട്രസേവനമാണ്''. വാണിമേൽ പറഞ്ഞു.
Adjust Story Font
16