Quantcast

'തന്നെ കേൾക്കേണ്ടവർ കേട്ടില്ല‌, പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തുകൊണ്ടു വരും': പ്രമോദ് കോട്ടൂളി

പാർട്ടിയെ തളളി പറയില്ലെന്നും പ്രമോദ്

MediaOne Logo

Web Desk

  • Published:

    14 July 2024 3:39 AM GMT

Action will be taken against Pramod Kotuli Says P Mohanan
X

കോഴിക്കോട്: 'തൻ്റെ ഭാഗം കേൾക്കേണ്ടവർ കേട്ടില്ല, പാർട്ടി കേട്ടില്ല എന്ന് പറയാൻ കഴിയില്ല, നിയമനടപടികളുമായി മുന്നോട്ട് പോകും' പ്രമോദ് കോട്ടൂളി പറഞ്ഞു. പി.എസ്.സി കോഴ ആരോപണത്തിന്റെ പേരിൽ പാർട്ടി പുറത്താക്കിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം അതിനാണ് പൊലീസിനെ സമീപിക്കുന്നതെന്നും പ്രമോദ് കൂട്ടിച്ചേർത്തു. പാർട്ടിയെ തളളി പറയില്ലെന്നും പക്ഷേ പാർട്ടിക്കകത്ത് കയറി തെറ്റിദ്ധരിപ്പിച്ചവരെ പുറത്തു കണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് പ്രമോ​ദ് നേരിട്ട് പരാതി നൽകിയേക്കും.

തനിക്കെതിരെ ആരോപണമുന്നയിച്ച ശ്രീജിത്തിന്റെ വീട്ടിന്റെ മുമ്പിൽ പ്രമോദ് കോട്ടൂളി കുത്തിയിരുപ്പ് നടത്തിയിരുന്നു. എന്നാൽ അത് ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പ്രമോദ് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് നിയമനം നൽകാൻ പ്രമോദ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

താൻ‌ നടത്തുന്നത് പ്രതിഷേധമല്ലെന്നും അമ്മയെ സത്യം ബോധ്യപ്പെടുത്താനുള്ള ഒരു മകന്റെ കടമയാണെന്നും പ്രമോദ് പറഞ്ഞു. താൻ ചെയ്ത പൊതുപ്രവർത്തനത്തിന് ഇങ്ങനെ അനുഭവിക്കേണ്ടതുണ്ടോയെന്ന് ചോദിച്ച പ്രമോ​ദ് തനിക്ക് വീഴ്ചപ്പറിയിട്ടുണണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ സഹായിക്കൽ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും അമ്മയുടെയും മകൻ്റെയും ശാരീരിക പ്രശ്നങ്ങൾ കാരണമാണ് വീട്ടിലേക്ക് മടങ്ങുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രമോദ് കോട്ടൂളിയെ ഇന്നലെയാണ് പാർട്ടി പുറത്താക്കിയത്. പുറത്താക്കൽ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രതികരിച്ചിരുന്നു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രമോദിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രമോദ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും മോഹനൻ പറഞ്ഞു. അതാണ് പരിശോധിച്ചതെന്നും എല്ലാ കാര്യങ്ങളും ഏകമനസ്സോടെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയായിരുന്നു നേതൃത്വത്തിന്റെ നടപടി. റിയൽ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.

TAGS :

Next Story