Quantcast

'ജെയ്ക്കിന്റെ പരിപാടിക്കെത്തിയില്ലെങ്കിൽ ജോലി നിഷേധിക്കും'; തൊഴിലാളിക്ക് ഭീഷണി

പാമ്പാടി പഞ്ചായത്തംഗം സുനിത ദീപുവാണ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    22 Aug 2023 4:09 PM

Published:

22 Aug 2023 3:54 PM

Thozhilurapp worker gets threats to attend Jaicks election work
X

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ സ്വീകരണത്തിന് എത്തിയില്ലെങ്കില്‍ തൊഴിലുറപ്പ് ജോലി നിഷേധിക്കുമെന്ന് പഞ്ചായത്ത് മെംബറുടെ ഭീഷണി. പാമ്പാടി പഞ്ചായത്തംഗം സുനിത ദീപുവാണ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയത്

പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കൽ വാർഡംഗമാണ് സുനിത. ഇന്ന് പാമ്പാടിയിൽ നടന്ന വനിതാ അസംബ്ലിയിൽ പങ്കെടുക്കാനാണ് തൊഴിലാളിക്ക് നിർദേശം നൽകിയത്. ശാന്തമ്മ എന്ന തൊഴിലാളിയോടായിരുന്നു നിർദേശം. എന്നാൽ ഇവരിതിന് വിസമ്മതിച്ചതോടെ സുനിത ഭീഷണിപ്പെടുത്തുകയായിരുന്നു.

യുഡിഎഫുകാരുടെ സമ്മർദ്ദം കൊണ്ട് തൊഴിലാളിയായ സ്ത്രീ പരാതി നൽകിയതാണെന്നാണ് സുനിതയുടെ വിശദീകരണം. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ജെയ്ക് സി തോമസ് ഒഴിഞ്ഞുമാറി.

മണർകാട് പഞ്ചായത്തിലെ മാലത്താണ് ജെയ്ക് സി തോമസ് ഇന്ന് പ്രചാരണം നടത്തിയത്. പാമ്പാടിയില്‍ സംഘടിപ്പിച്ച വനിതാ അസംബ്ലിയിലും പങ്കെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി അസംബ്ലി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹന പ്രചാരണം രണ്ടാംദിനമായ ഇന്ന് മീനടം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്.

TAGS :

Next Story