സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ആരംഭിച്ചു
രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ക്ഷേമനിധി തുടങ്ങുന്നത്
പാലക്കാട്: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ക്ഷേമനിധി തുടങ്ങുന്നത്. പാലക്കാട് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും , അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിലും അംഗങ്ങളായവർക്കയാണ് ക്ഷേമനിധി ബോർഡ് ആരംഭിച്ചത്. പെൻഷൻ, വിവാഹ ധനസഹായം, പഠന ധനസഹായം, ചികിത്സ തുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾക്കും അവരുടെ കുടുംബ അംഗങ്ങൾക്കും ക്ഷേമനിധി ബോഡിൽ നിന്നും ധനസഹായം ലഭിക്കും.
14 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ സഹായം ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്കായി തുടങ്ങിയ ക്ഷേമനിധി രാജ്യത്തിന് കേരളം നൽകുന്ന മാതൃകയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അസുഖം മൂലമോ അപകട മരണമോ സംഭവിച്ചാൽ ക്ഷേമനിധി ബോഡിൽ അംഗമായ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം ലഭിക്കും. മന്ത്രിമാരായ എം.ബി രാജേഷ് , കെ.കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16