നിധിയെന്ന പേരിൽ വ്യാജ സ്വർണം നൽകി ; തൃശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
തൃശൂരിൽ നിധിയെന്ന പേരിൽ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍.ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീഡ് കണ്ടെടുത്തു.
രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്. തങ്ങൾക്ക് ഭൂമി കുഴിച്ചപ്പോൾ കിട്ടിയ നിധിയെന്നാണ് ഇവർ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാർത്ഥ സ്വർണം കാണിക്കുകയും അതിന്റെ മറവിൽ വൻതോതിൽ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവർ ചെയ്യുന്നത്.
Next Story
Adjust Story Font
16