Quantcast

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ബലാത്സം​ഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മുകേഷിന് തുണയായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം

MediaOne Logo

Web Desk

  • Published:

    24 Sep 2024 8:10 AM GMT

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ബലാത്സം​ഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
X

കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മുകേഷിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യമാണ് മുകേഷിന് തുണയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

TAGS :

Next Story