റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പിൽ നിന്നും മാങ്ങ പെറുക്കുന്നതിനിടെ KSRTC സ്വിഫ്റ്റ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് അപകടം നടന്നത്

കോഴിക്കോട്: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം .റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത് .ഗഫൂറിൻ്റെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
Adjust Story Font
16