കണ്ണൂരിൽ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ
ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരെയാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.
ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നുച്യാട് ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
Next Story
Adjust Story Font
16