തൃശൂർ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
ചെറുതുരുത്തി സ്വദേശി രവിയാണ് മരിച്ചത്

തൃശൂർ: തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ചെറുതുരുത്തി സ്വദേശി രവിയാണ് മരിച്ചത്. മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് രണ്ടു കിലോമീറ്ററോളം തിരഞ്ഞെങ്കിലും മറ്റു രണ്ടു പേരെ കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് കണ്ടത് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെയാകാമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.
Next Story
Adjust Story Font
16