കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം.
![കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി](https://www.mediaoneonline.com/h-upload/2021/05/11/1225485-kollam-suicide.webp)
കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്വേർഡിന്‍റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറു വയസുകാരിയായ മൂത്ത മകൾ അപകടനില തരണം ചെയ്തു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ഇവരെ വിഷം കഴിച്ചു അവശനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന് പ്രാഥമിക നിഗമനത്തിലാണ് പൊലീസെന്നാണ് സൂചന. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
Next Story
Adjust Story Font
16