വോട്ടു ചെയ്യാതിരിക്കാൻ കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയി: എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
തനിക്ക് വയ്യെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തക രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കെ.എസ്.യു പ്രവർത്തക പ്രവീണയുടെ പരാതി
എറണാകുളത്ത് കെ.എസ്.യു പ്രവർത്തകയെ പ്രവീണയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൂത്തോട്ട ശ്രീനാരായണ ലോകോളേജിലെ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. രാജേശ്വരി, അതുൽ ദേവ്, സിദ്ഥാർഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. ഉദയംപേരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് കോളേജിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ക്ലാസ് പ്രതിനിധിയും കെ.എസ്.യു പ്രവർത്തകയുമായ പ്രവീണക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രവീണ പരാതി നൽകുകയായിരുന്നു.
തനിക്ക് വയ്യെന്ന് പറഞ്ഞ് രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രവീണയുടെ പരാതി. തുടർന്ന് കാറിൽ കയറിയ പ്രവീണയുമായി ആശുപത്രിയിൽ പോകതെ മറ്റിടങ്ങളിൽ കറങ്ങി വീണ്ടും കോളേജിൽ തിരിച്ചെത്തുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും ഫലം അട്ടിമറിക്കപ്പെടുകയും ചെയ്തിരുന്നുവെന്നാണ് കെ.എസ്.യു കുറ്റപ്പെടുത്തുന്നത്. പരാതപ്രകാരം നേരത്തെ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16