വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി വർക്കലയിൽ മൂന്ന് യുവാക്കൾ പിടിയിൽ
വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ, വിഷ്ണു, ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്

വര്‍ക്കല: തിരുവനന്തപുരം: വർക്കലയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്.
വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും പുലർച്ചെ 2 മണിയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്നാണ് കാറിലെത്തിയ പ്രതികളെ പിടികൂടിയത്. ഇവർ എംഡിഎംഎ ഉപയോച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
വൈദ്യ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വിവരം. കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ചു വില്പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.
Watch Video Report
Next Story
Adjust Story Font
16