തൃക്കാക്കര തോൽവി: ഒരുവിഭാഗം ന്യൂനപക്ഷ വോട്ടുകൾ ചോർന്നെന്ന് കോടിയേരി
'സി.പി.എം വിരുദ്ധ പ്രചാരവേല ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു'
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ ചോർന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ. 'യു.ഡി.എഫിന് ഉറച്ച മണ്ഡലമാണ് തൃക്കാക്കര.ശക്തമായ അടിത്തറ യു.ഡി.എഫിന് ഉണ്ട്. ട്വന്റി-ട്വന്റി വോട്ടും പൂർണ്ണമായും യു.ഡി.എഫിന് ലഭിച്ചു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരും യു.ഡി.എഫിന് വേണ്ടി നിന്നു. ഇതോടെ ന്യൂനപക്ഷ വോട്ടുകൾ ചോർന്നതായും കോടിയേരി ആരോപിച്ചു.
'സി.പി.എം വിരുദ്ധ പ്രചാരവേല ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിച്ചു. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇടതുപക്ഷ വിരുദ്ധ മുന്നണിയുടെ തുടക്കമാണ് തൃക്കാക്കരയിൽ ഉണ്ടായത്. ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം രൂപീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹ്യ സേവനത്തിൽ കേന്ദ്രീകരിക്കാൻ ആർ.എസ്.എസ് തീരുമാനിച്ചു. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി സ്വാധീനം വർധിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
Adjust Story Font
16