Quantcast

തൃക്കാക്കര നാളെ വിധിയെഴുതും

പരസ്യ പ്രചാരണം അവസാനിച്ചതോടെ സ്ഥാനാർഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

MediaOne Logo

Web Desk

  • Updated:

    2022-05-30 02:53:14.0

Published:

30 May 2022 12:46 AM GMT

തൃക്കാക്കര നാളെ വിധിയെഴുതും
X

കൊച്ചി: തൃക്കാക്കരയില്‍ നാളെ വിധിയെഴുത്ത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം അവസാനിച്ചതോടെ സ്ഥാനാർഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

ഒരു മാസക്കാലം നീണ്ട പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍‌ എന്‍.ഡി.എയും നിലകൊള്ളുകയാണ്. നാളത്തെ പകല്‍ ഇതില്‍ ആരുടെ കൂടെ നില്‍ക്കണമെന്ന വിധി ഇലക്ട്രോണിക് വോട്ടിങ് മെഷീനിലൂടെ തൃക്കാക്കരയിലെ ജനം രേഖപ്പെടുത്തും. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിലുള്ളത്. വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം ഇതിനകം പൂർത്തിയായി. 239 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.

അതേസമയം പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് സ്ഥാനാർഥികള്‍ നിശബ്ദ പ്രചാരണത്തിലാണ്. സ്വകാര്യ കൂടിക്കാഴ്ചകള്‍ മാത്രമാണ് ഇന്ന് നടക്കുക. പരസ്യ പ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കളും പ്രവർത്തകരും തൃക്കാക്കര വിട്ട് പോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചിട്ടുണ്ട്.

തൃക്കാക്കരയിൽ വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പോളിങ് ശതമാനം ഉയർന്നാൽ അത് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനുള്ള കളമൊരുങ്ങിയെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ബി.ജെ.പിയും നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്.

Summary- Thrikkakara to polling booth tomorrow

TAGS :

Next Story