'മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല,പരാജയം സമ്മതിക്കുന്നു': സി.പി.എം
'ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തെരഞ്ഞെടുപ്പ് ഫലം'
തൃക്കാക്കര: തൃക്കാക്കരയിൽ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനൻ. 'അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിത്. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല'. ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജനഹിതം അംഗീകരിക്കുന്നതിനോടൊപ്പം പരാജയ കാരണവും പരിശോധിക്കും. വിശദാംശങ്ങൾ പരിശോധിക്കുമെന്നും സി.എൻ മോഹനൻ പറഞ്ഞു.
Next Story
Adjust Story Font
16