Quantcast

തൃക്കാക്കര സ്വർണക്കടത്ത്: 'ലീഗ് നേതാവിന്റെ മകൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ'; വി.ഡി.സതീശൻ

'മക്കൾ ചെയ്ത കേസിന് പിതാക്കന്മാരെ കുറ്റവാളികളാക്കണമെങ്കിൽ കേരളത്തിൽ ആദ്യം ജയിലിൽ പോകേണ്ടത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം'

MediaOne Logo

Web Desk

  • Updated:

    2022-04-29 08:24:30.0

Published:

29 April 2022 7:47 AM GMT

തൃക്കാക്കര സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ; വി.ഡി.സതീശൻ
X

തിരുവനന്തപുരം: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസിൽ പ്രതിയായ ലീഗ് നേതാവ് എ.എ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അവിടുത്തെ സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കന്മാരുമായി ഒരുമിച്ച് ചേർന്ന് ബിസിനസ് ചെയ്യുന്ന ചെയ്യുന്ന ആളാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ലീഗ് നേതാവിന് എന്തെങ്കിലും പങ്കുണ്ടെന്നോ അദ്ദേഹം കുറ്റവാളിയാണെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹം ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത ആളാണ്. മക്കൾ ചെയ്ത കേസിന് പിതാക്കന്മാരെ കുറ്റവാളികളാക്കണമെങ്കിൽ കേരളത്തിൽ ആദ്യം ജയിലിൽ പോകേണ്ടത് ആരാണെന്ന് നിങ്ങൾ തീരുമാനിച്ചോ എന്നും വി.ഡി സതീശൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ പേരെടുത്ത് പറയാതെയാണ് വി.ഡി.സതീശൻ പറഞ്ഞത്.സ്വര്‍ണം ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിന്‍ പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ഷാബിന്‍ മുസ്‍ലിം ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനാണ്. ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേ സമയം സിൽവർ ലൈനിൽ സർക്കാർ സംവാദം തകർന്നു വീണെന്നും ആർ.വി.ജി മേനോൻ ഉയർത്തിയത് യു.ഡി.എഫ് ഉയർത്തിയ കാര്യങ്ങളാണെന്നും സതീശൻ പറഞ്ഞു. 'വരേണ്യവർഗത്തിനുള്ള പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി പറയണം. പെരിയ കേസിൽ അഭിഭാഷകന് കൊടുക്കാൻ സർക്കാറിന് പണമുണ്ട്. സംവാദത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്മാറണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ നടപടിക്രമം അനുസരിച്ച് തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.


TAGS :

Next Story