തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയ ചർച്ച നാളെ
പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന് സാധ്യത
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ച നാളെ നടക്കും. തിരുവനന്തപുരത്താണ് യോഗം ചേരുക. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനാണ് മുൻഗണന. ഇടത് മുന്നണി സ്ഥാനാർത്ഥി നിർണ്ണയവും ഉടനുണ്ടാകുമെന്നാണ് വിവരം.
മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ജൂണ്‍ മൂന്നിനാകും വോട്ടെണ്ണൽ. ഈ മാസം പതിനൊന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പതിനാറ് വരെ നാമനിര്‍ദേശം പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങും. ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
പി.ടി തോമസിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് തൃക്കാക്കര മണ്ഡലം. ഇടത്- വലത് മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ട്വന്‍റി- 20യുടെ സാന്നിധ്യമുള്ള മണ്ഡലത്തില്‍ അവരുടെ നിലപാടും നിര്‍ണായകമാകും.
Adjust Story Font
16