Quantcast

തൃശൂർ ഡിസിസിയിലെ തമ്മിൽതല്ല്; ജോസ് വള്ളൂർ ഡൽഹിയിൽ, രാജിക്കെന്ന് സൂചന

ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടിയെടുക്കരുതെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    8 Jun 2024 3:28 PM GMT

jose valloor
X

തൃശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഡൽഹിയിൽ. രാജി സമർപ്പിക്കാനാണെന്നാണ് സൂചന. ഔദ്യോഗിക വാഹനത്തിൻ്റെ ചാവി ഡിസിസിയിൽ ഏൽപ്പിച്ചു. ജോസ് വള്ളൂർ പക്ഷം മർദ്ദിച്ചു എന്ന ജില്ലാ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതി നിലനിൽക്കേയാണ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയത്.

തൃശൂർ ഓഫീസിലെ കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂർ ഡൽഹിയിൽ എത്തിയത്. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടിയെടുക്കരുതെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ജോസ് കൂടിക്കാഴ്ച നടത്തി.

ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിൽ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിരുന്നു. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് വള്ളൂർ ഡൽഹിയിൽ എത്തിയത്.

കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. ഇരുവിഭാഗങ്ങളുമായി ചേരിതിരിഞ്ഞ് തല്ലിയത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. കയ്യാങ്കളിയിൽ നടപടി ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു.

TAGS :

Next Story