നഗരത്തിലല്ല, ഫേസ്ബുക്കില്‍ ഇന്നു തൃശൂരിന്‍റെ പുലിയിറങ്ങും
ചടങ്ങിന്‍റെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയുമെത്തും
പുലികളുടെയും വാദ്യങ്ങളുടെയും എണ്ണത്തിൽ കുറവുണ്ടെങ്കിലും തനിമ ചോരാതെ തൃശൂരിൽ ഇത്തവണ പുലികളി നടക്കും. ഇന്ന് വൈകീട്ട് മൂന്നു മണി മുതൽ നാല് വരെ അയ്യന്തോൾ ദേശത്തിന്‍റെ ഫേസ്ബുക്ക് പേജിലും ഫേസ്‌ബുക്ക് ഇന്ത്യയുടെ ഔദ്യോഗിക പേജിലും പുലിക്കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. ചടങ്ങിന്‍റെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയുമെത്തും.
കോവിഡ് പ്രതിസന്ധിയിൽ സ്വരാജ് റൗണ്ടിലേക്ക് ഇത്തവണയും കൂട്ടത്തോടെയുള്ള പുലിയിറക്കമുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ആറു പുലികൾ മാത്രം പുലിതാളത്തിനൊത്ത് ചുവട് വെക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വൈകീട്ട് മൂന്ന് മുതൽ നാല് വരെ ഫേസ്ബുക്ക് ഇന്ത്യയുടെ ഒഫീഷ്യൽ പേജിലൂടെ പുലിക്കളി കാണാനാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന സന്ദേശവും ഇത്തവണ പുലികൾ നൽകും. . വിയ്യൂർ പുലിക്കളി സെന്‍ററാണ് സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയെ ഇറക്കുന്നത്.
Adjust Story Font
16