Quantcast

തുടരെ ഭൂചലനം; തൃശൂരിൽ വീണ്ടും നിരീക്ഷണ കേന്ദ്രം വേണമെന്ന ആവശ്യം ശക്തം

തലശ്ശേരി ജംഗ്ഷനിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്

MediaOne Logo

Web Desk

  • Published:

    18 Jun 2024 1:31 AM GMT

Thrissur earthquake, demand for observation centre gets strengthened
X

തൃശൂർ: തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ തലശ്ശേരിയിൽ വീണ്ടും ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തലശ്ശേരി ജംഗ്ഷനിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. നിലവിലെ സ്ഥലം അനുയോജ്യമല്ലാത്തതിനാൽ മറ്റൊരു സ്ഥലം കണ്ടെത്തി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1998ലാണ് നിരീക്ഷണ കേന്ദ്രം തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചത്. 1990 നു ശേഷം തുടർച്ചയായി ഉണ്ടായ ഭൂചലങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ശാസ്ത്രസംഘം നിരവധി തവണ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പക്ഷേ രണ്ടുവർഷം കഴിഞ്ഞപ്പോൾ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. റോഡിനോട് ചേർന്നായിരുന്നു നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. വാഹനം കടന്ന് പോകുമ്പോൾ ഉള്ള പ്രകമ്പനം പോലും റീഡ് ചെയ്യാൻ തുടങ്ങിയതോടെ ഉപകരണങ്ങൾ പീച്ചിയിലേക്ക് കൊണ്ടുപോയി.

അനുയോജ്യമായ സ്ഥലം കണ്ടെത്തി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനൊപ്പം, നിലവിലെ കെട്ടിടം നാട്ടുകാർക്ക് ഉപയോഗപ്പെടും വിധം പരിവർത്തനപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാരുയർത്താൻ തുടങ്ങിയിട്ട് കാലങ്ങളായി.

അതേസമയം ഭൂകമ്പത്തെ കുറിച്ച് പഠിക്കാൻ ശാസ്ത്രീയ സംവിധാനങ്ങളുടെ കുറവ് ഇന്നും സംസ്ഥാനത്ത് ഉണ്ട്. ഭൂകമ്പത്തെ കുറിച്ച് ഗവേഷണം നടത്തിയ സിസ്‌മോളജിസ്റ്റുകളല്ല ഭൂചനം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് . റിക്ടർ സ്‌കെയിലുകളുടെ എണ്ണവും കുറവാണ്

ഭൂചലനം ഉണ്ടായ പ്രദേശങ്ങളിൽ പഠനം നടത്തനായി ജിയോളജിസ്റ്റുകളാണ് സന്ദർശനം നടത്തുന്നത്.മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിലെ ജിയോ ളളിസ്റ്റുകൾ ഭൂചലനം ഉണ്ടായ സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സിസ്‌മോളജിസ്റ്റുകൾ ഭൂചലനം ഉണ്ടായ പ്രദേശങ്ങളിൽ എത്തിയില്ല . ഭൂകമ്പത്തെ കുറിച്ച് പഠനം നടത്തുന്നവരാണ് സിസ്‌മോളജിസ്റ്റുകൾ. സിസ്‌മോളജിസ്റ്റുകൾ ഇല്ലാതെ ഭൂകമ്പത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ കഴിയില്ല. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും സിസ്‌മോളജി വകുപ്പ് നിലവിലില്ല.

ഭൂചലനം അളക്കനായാണ് റിക്ടർ സ്‌കെയിൽ സ്ഥാപിക്കുന്നത്. വളരെ കുറച്ച് റിക്ടർ സ്‌കെയിലുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്. ഞായറാഴ്ച്ച തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിലും , പാലക്കാട് തൃത്താല മേഖലയിലും ഉണ്ടായ ഭൂചലനം തൃശ്ശൂലെ പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ച റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. ഭൂകമ്പ സാധ്യത മേഖലകളിൽ കൂടുതൽ റിക്ടർ സ്‌കെയിലുകൾ സ്ഥാപിച്ചാൽ മാത്രമെ ഭൂചലനത്തിന്റെ തീവ്രത അളക്കാൻ കഴിയൂ

TAGS :

Next Story