Quantcast

തൃശൂര്‍ കൂട്ടബലാത്സംഗത്തില്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തേക്കും

കുട്ടി വിവരം പറഞ്ഞിട്ടും അമ്മ പരാതി നല്‍കാതെ സംഭവം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Aug 2022 10:52 AM GMT

തൃശൂര്‍ കൂട്ടബലാത്സംഗത്തില്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തേക്കും
X

തൃശൂർ പുന്നയൂർകുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കും. കുട്ടി വിവരം പറഞ്ഞിട്ടും അമ്മ പരാതി നല്‍കാതെ സംഭവം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

വിദ്യാർഥിനിയെ അച്ഛന്റെ സുഹൃത്തുക്കളാണ് കൂട്ടബലാത്സംഗം ചെയ്തത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് രണ്ടു തവണ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി.

കഞ്ചാവ് വില്‍പ്പനക്കാരനായ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും ഇടപാടുകാരുമായ മൂന്നു പേർ ചേർന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ പിതാവിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം നടന്നത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്തതിനാൽ പെൺകുട്ടിയെ സംരക്ഷിക്കണമെന്ന് പറഞ്ഞു ഏല്പിച്ച സുഹൃത്തുക്കൾ തന്നെ ക്രൂരകൃത്യം നടത്തുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലും പ്രതികൾ കുട്ടിയെ ബലാത്സംഗം ചെയ്തു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക വിവരം ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഒരാളെ അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story