Quantcast

തൃശൂർ കോടാലിയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി: സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടിക്ക് ശിപാര്‍ശ

നിയമവിരുദ്ധമായാണ് സ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർ ഓഫീസർ കണ്ടെത്തി.

MediaOne Logo

Web Desk

  • Updated:

    2022-04-14 04:16:15.0

Published:

14 April 2022 4:15 AM GMT

തൃശൂർ കോടാലിയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി: സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടിക്ക് ശിപാര്‍ശ
X

തൃശൂര്‍: കൊടകര കോടാലിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടിക്ക് ശിപാർശ. നിയമവിരുദ്ധമായാണ് സ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർ ഓഫീസർ കണ്ടെത്തി.

ഗ്യാസ് അടുപ്പുകൾ സർവീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന് അനുമതിയുള്ളതെന്നും ഫയർ ഓഫീസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തിരുന്നു. ആളപായം ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചിരുന്നത്.

സമീപത്തെ വ്യാപാര സമുച്ചയത്തിലെ 2 കടകൾക്കും നാശം സംഭവിച്ചിരുന്നു. ലിഫ്റ്റ് പൂർണമായും കത്തിനശിച്ചു. അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്തതിന് കടയുടമയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ഇന്നലെ 10.30നായിരുന്നു സംഭവം. കടയിൽ തീ ഉയർന്നത് കണ്ട് സമീപത്തെ കടക്കാർ ഷട്ടറുകൾ താഴ്ത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു. വലിയ സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ കെട്ടിടത്തിന്റെ ചുമർ തകർന്നു.

തുടർന്ന് രണ്ട് വലിയ സിലിണ്ടറുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ചതോടെയാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ കടകൾക്കു കേടുപാടു പറ്റിയതും ലിഫ്റ്റിൽ തീ പിടിച്ചതും.


TAGS :

Next Story