തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി
മോഷണശ്രമത്തിനിടെയാണു കൊലപാതകം
തൃശൂർ: കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിന്ധുവിന്റെ ബന്ധുവാണു പ്രതിയെന്ന് റിപ്പോര്‍ട്ടുണ്ട്.
Next Story
Adjust Story Font
16