Quantcast

തൃശൂർ- പാലക്കാട് ഭൂചലനം; പ്രഭവകേന്ദ്രം പാവറട്ടിയെന്ന് കണ്ടെത്തൽ

രാവിലെ എട്ട് പതിനഞ്ചോടെയായിരുന്നു ഭൂചലനം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    15 Jun 2024 10:35 AM GMT

തൃശൂർ- പാലക്കാട് ഭൂചലനം; പ്രഭവകേന്ദ്രം പാവറട്ടിയെന്ന് കണ്ടെത്തൽ
X

തൃശൂർ: ഇന്ന് രാവിലെ തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാവറട്ടി വെൻമേനാട് എന്ന സ്ഥലത്താണെന്ന് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. രാവിലെ എട്ട് പതിനഞ്ചോട് കൂടിയായിരുന്നു തൃശൂരിലെ കുന്നംകുളം, ചെറുതുരുത്തി‌, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരിയതോതിൽ ഭൂമികുലുക്കം ഉണ്ടായത്. റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. പ്രകമ്പനം മൂന്ന് സെക്കൻഡ് നീണ്ടുനിന്നെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story